മിഡ്നപുരി: പശ്ചിമ ബംഗാളിലെ മിഡ്‌നാപൂരിലെ എകരുഖി വനാതിർത്തിയിൽ നിന്നുള്ള ഇരുതലയുള്ള ഒരു പാമ്പിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. അപൂർവയിനം പാമ്പിനെ കണ്ട് അതീവ സന്തോഷത്തിലാണ് ഗ്രാമവാസികൾ, ഇതിനെ വനം വകുപ്പിന് കൈമാറാൻ അവർ തയ്യാറാകുന്നില്ല. അതിന് കാരണം ജനങ്ങളുടെ അന്ധവിശ്വാസമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥനായ കൗസ്തവ് ചക്രവർത്തി പറയുന്നു.
“ഇത് തികച്ചും ഒരു ജൈവപരമായ പ്രത്യേകതയാണ്. മനുഷ്യർക്കും ഇത്തരത്തിൽ രണ്ട് തലയൊക്കെ ഉണ്ടാകാറുണ്ട്, അതുപോലെ ഈ പാമ്പിന് രണ്ട് തലകളുണ്ട്. ഇതിന് ഐതീഹ്യവുമായി ബന്ധമൊന്നുമില്ല. ഇത്തരം ജീവജാലങ്ങളെ ശരിയായ രീതിയിൽ പരിപാലിച്ചാൽ അതിന് കുറച്ച് അയുസ് കൂടുതൽ കിട്ടും'-കൗസ്തവ് വ്യക്തമാക്കി.
West Bengal: A two-headed snake found in the Ekarukhi village of Belda forest range. (10.12.19) pic.twitter.com/jLD4mPWhv8
— ANI (@ANI) December 10, 2019
ഈ പാമ്പ് ഉഗ്രവിഷമുള്ള കരിനാഗത്തിൽപ്പെട്ടതാണെന്നാണ് സൂചന. ആഫ്രിക്ക, തെക്കുപടിഞ്ഞാറൻ ഏഷ്യ, തെക്കേ ഏഷ്യ, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലാണ് ഈ ഇനം കൂടുതലായി കാണപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |