കോഴിക്കോട്: പന്തീരാംങ്കാവിലെ അലനും താഹയ്ക്കും എതിരെ യു.എ.പി.എ ചുമത്തപ്പെട്ട കേസിൽ നിർണായക പ്രതികരണവുമായി സി.പി.എം. അലനും താഹയും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന സ്ഥിരീകരണമാണ് സി.പി.എം നടത്തിയിരിക്കുന്നത്. പൊലീസ് പിടിച്ചെടുത്ത രേഖകൾ ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന് തെളിവാണെന്നും പാർട്ടി പ്രവർത്തകരുടെ സാന്നിദ്ധ്യത്തിലാണ് പൊലീസ് ഈ രേഖകൾ പിടിച്ചെടുത്തതെന്നും സി.പി.എം പറയുന്നു.
താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചത് പൊലീസിന്റെ സമ്മർദ്ദം മൂലമെന്ന വാദം തെറ്റാണെന്നും സി.പി.എം പറഞ്ഞു. താഹ ഈ മുദ്രാവാക്യങ്ങൾ സ്വയം വിളിച്ചതാണെന്നും പൊലീസ് ഇരുവരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സി.പി.എം ചൂണ്ടിക്കാട്ടി. കോഴിക്കോട് പന്നിയങ്കരയിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് സി.പി.എം നേതാവ് പി.കെ പ്രേംനാഥ് ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
യോഗത്തിൽ സി.പി.ഐയ്ക്കും പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും രൂക്ഷ വിമർശനം ഉയർന്നു. തെറ്റെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റേതും ശരിയെല്ലാം തനിക്കുമാണെന്നാണ് കാനം രാജേന്ദ്രന്റെ നിലപാടെന്നാണ് യോഗത്തിൽ വിമർശനം ഉയർന്നത്. രാജൻ കേസിൽ പ്രൊഫ. ഈച്ചരവാര്യരോട് അനീതി കാട്ടിയവരാണ് സി.പി.ഐയെന്നും പിണറായി വിജയനെ വിമർശിക്കാൻ കാനത്തിന് എന്ത് അർഹതയാണ് ഉള്ളതെന്നും യോഗത്തിൽ ചോദ്യമുയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |