തിരുവനന്തപുരം: പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങൾക്കിടയിൽ മംഗളൂരുവിൽ കുടുങ്ങിയ വിദ്യാർത്ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ അഞ്ച് കെ.എസ്.ആര്‍.ടി.സി ബസുകളാണ് കാസർകോട് ഡിപ്പോയിൽ നിന്ന് മംഗലാപുരത്തേക്ക് അയച്ചത്.
പൊലീസ് സംരക്ഷണയിൽ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നത്. കർഫ്യൂ നിലനിൽക്കുന്നതിനാൽ വിദ്യാർത്ഥികൾ അവിടെ കുടുങ്ങിപ്പോവുകയായിരുന്നു. കൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ ഇനിയും ബസുകൾ അയക്കുമെന്നാണ് സൂചന.
കാസർകോട് ജില്ലാകളക്ടറുടെ നേതൃത്വത്തിലാണ് നടപടി. കൂടാതെ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഉന്നത ഉദ്യോഗസ്ഥർ കർണാടകയിലെ പൊലീസ് മേധാവി ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെടുന്നുണ്ട്. മലയാളി വിദ്യാർത്ഥികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |