തിരുവനന്തപുരം: ജെ.എൻ.യുവിൽ കഴിഞ്ഞ ദിവസം നടന്ന അക്രമത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ രംഗത്ത്. ഇന്നലെ ക്രൂരമായി ആക്രമിക്കപ്പെട്ട് മരണത്തോട് മല്ലടിച്ചവരെല്ലാം ഇന്ന് ഡിസ്ചാർജ്ജ് ആയി. പലരും നാട്ടിലെത്തുകയും ചെയ്തു. എയിംസും ആർ.എം.എല്ലുമൊക്കെ ഒരുപാട് മാറി എന്നാശ്വസിക്കാം- സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
നേരത്തെ ഏകപക്ഷീയമായ വാർത്തകളും വിശകലനങ്ങളും അന്വേഷണത്തെ സ്വാധീനിക്കാൻ പോകുന്നില്ലെന്ന് വ്യക്തമാക്കി സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. ഇടതു ജിഹാദി വാട്സ് ഗ്രൂപ്പ് പൊടുന്നനെ എ. ബി. വി. പി അനുകൂല ഗ്രൂപ്പാക്കി മാറ്റി പ്രചാരണം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാർത്ഥി യൂണിയൻ പ്രസിഡണ്ട് മുഖംമൂടി അക്രമകാരികളെ വിളിച്ചുകൊണ്ടുവന്ന് നാടകം കളിക്കുന്നതിന്റെ സി. സി. ദൃശ്യങ്ങൾ പുറത്തുവന്ന് പത്തുമണിക്കൂർ കഴിഞ്ഞിട്ടും മല്ലു ജഡ്ജസ് ഇന്നും ഇന്നലത്തെ കഥകൾ തന്നെ വിളമ്പുകയാണ്. അങ്ങനെ ഒരു നാടകം കൂടി പൊളിഞ്ഞു.- സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇന്നലെ ക്രൂരമായി ആക്രമിക്കപ്പെട്ട് മരണത്തോട് മല്ലടിച്ചവരെല്ലാം ഇന്ന് ഡിസ്ചാർജ്ജ് ആയി. പലരും നാട്ടിലെത്തുകയും ചെയ്തു. എയിംസും ആർ. എം. എല്ലുമൊക്കെ ഒരുപാട് മാറി എന്നാശ്വസിക്കാം. ഇന്നലെ വെന്റിലേറ്ററിലായിരുന്നവർ ഇന്നുച്ചയ്ക്ക് വീടെത്തിയെന്നത് ഒരു നിസ്സാര സംഭവമാണോ? വിദ്യാർത്ഥിയൂനിയൻ പ്രസിഡണ്ട് മുഖംമൂടി അക്രമകാരികളെ വിളിച്ചുകൊണ്ടുവന്ന് നാടകം കളിക്കുന്നതിന്റെ സി. സി. ദൃശ്യങ്ങൾ പുറത്തുവന്ന് പത്തുമണിക്കൂർ കഴിഞ്ഞിട്ടും മല്ലു ജഡ്ജസ് ഇന്നും ഇന്നലത്തെ കഥകൾ തന്നെ വിളമ്പുകയാണ്. അങ്ങനെ ഒരു നാടകം കൂടി പൊളിഞ്ഞു. ഇനി അടുത്ത നാലുകൊല്ലം എന്തെല്ലാം നാടകങ്ങൾ മാലോകർ കാണാനിരിക്കുന്നു. മോദിവിരോധം ചൊറിഞ്ഞുതീർക്കുകയാണ് ഒരുപറ്റം നിരാശാകാമുകൻമാർ. ചൊറിഞ്ഞുചൊറിഞ്ഞ് വൃണമാവുകയല്ലാതെ രാജ്യത്ത് ഒന്നും സംഭവിക്കാൻ പോകുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |