കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് വീണ്ടും സുപ്രിംകോടതിയിലേക്ക്. ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധന പൂർത്തിയാകുന്നത് വരെ വിചാരണ നടപടികൾ നിറുത്തിവയ്ക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. കേസ് വെള്ളിയാഴ്ച കോടതി പരിഗണിക്കും.
നേരത്തെകേസിൽ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി കോടതി തള്ളിയിരുന്നു. തുടർന്ന് ദിലീപിനെ പ്രതി ചേർത്ത് കേസിൽ വിചാരണ നടപടികൾ ആരംഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |