പൂനെ: ശ്രീലങ്കയ്ക്കെതിരെ മുന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയക്ക് 15.5 ഓവറിൽ 123 റൺസ് മത്രമേ നേടാനായുള്ളൂ. രണ്ടാം ട്വന്റി20യിൽ ജയിച്ച ടീമിൽ മൂന്നു മാറ്റങ്ങളുമായിറങ്ങിയ ഇന്ത്യ മൂന്നാം മത്സരത്തിൽ 78 റൺസിനാണ് വിജയം കൈവരിച്ചത്. ഇതോടെ പരമ്പര ഇന്ത്യ 2–0ന് സ്വന്തമാക്കി.
മലയാളി താരം സഞ്ജു സാംസനെ ഇന്ന് ടീമിൽ ഉൾപ്പെടുത്തിയിന്നു. ആദ്യ പന്തിൽ സിക്സർ പറത്തിയ സഞ്ജു രണ്ടാമത്തെ പന്തിൽ പുറത്താകുകയായിരുന്നു. ഒന്നാം വിക്കറ്റിൽ കെ.എൽ.രാഹുലും ശിഖർ ധവാനും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. മൂന്നാമനായാണ് സഞ്ജു ഇറങ്ങിയത്. ടി20യിൽ തന്റെ രണ്ടാമത്തെ മാത്രം അർദ്ധസെഞ്ചുറി കണ്ടെത്തിയ ഓൾറൗണ്ടർ ധനഞ്ജയ ഡിസിൽവയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. 36 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതം 57 റൺസാണ് ധനഞ്ജയയുടെ സമ്പാദ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |