തിരുവാഭരണങ്ങളണിഞ്ഞ അയ്യപ്പന് ദീപാരാധനയ്ക്കായി ഇന്ന് ശബരിമല നട തുറക്കുമ്പോൾ കിഴക്കൻ മലയ്ക്ക് മേലേ
മകരസംക്രമനക്ഷത്രവും പൊന്നമ്പലമേട്ടിൽ മകരജ്യോതിയും തെളിയും.
ഇന്ന്
പുലർച്ചെ ളാഹയിൽ നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ട് രാവിലെ 7.30ന് നിലയ്ക്കൽ ക്ഷേത്രത്തിൽ. അവിടെ നിന്ന് അട്ടത്തോട് വഴി വനത്തിലെ ഒറ്റയടിപ്പാതയിലൂടെ സഞ്ചരിച്ച് ഉച്ചയ്ക്ക് 1ന് വലിയാനവട്ടം. 2ന് ചെറിയാനവട്ടം. തുടർന്ന് സന്നിധാനം പാതയിലെ നീലമലയും അപ്പാച്ചിമേടും കയറി വൈകിട്ട് 4 മണിയോടെ ശബരിപീഠത്തിൽ. 5.30ന് ശരംകുത്തിയിൽ. വൈകിട്ട് 6ന് സന്നിധാനം.
വൈകിട്ട് 6.45ന് തിരുവാഭരണങ്ങൾ അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തുമ്പോൾ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും.
മകരജ്യോതി ദർശിക്കുന്നതിനുളളസ്ഥലങ്ങൾ
1,സന്നിധാനം
തിരുമുറ്റം, മേൽപ്പാലം, മാളികപ്പുറം തിരുമുറ്റം, പുതിയ അന്നദാനമണ്ഡപം, മാളികപ്പുറം നവഗ്രഹക്ഷേത്രത്തിന് മുൻവശം, പാണ്ടിത്താവളം ഡോണർ ഹൗസ്, പാണ്ടിത്താവളം പാെലീസ് പോസ്റ്റ്, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക് പരിസരം, ശബരി ഗസ്റ്റ്ഹൗസ്, സന്നിധാനം കൊപ്രാക്കളം, മരാമത്ത് ഒാഫീസിന് മുൻവശം, ബി.എസ്.എൻ.എൽ ഒാഫീസ് പരിസരം, മാഗുണ്ട അയ്യപ്പനിലയം, ഉരൽക്കുഴിക്ക് സമീപം, കുന്നാർ ഡാമിലേക്ക് പോകുന്ന വഴി, കെ.എസ്.ഇ.ബി ഒാഫീസിന് സമീപം, ഫോറസ്റ്റ് എെ.ബി.
പമ്പ-സന്നിധാനം
നീലിമല, അപ്പാച്ചിമേട്, ശബരീപീഠം, ശരംകുത്തി ഹെലിപ്പാഡ്.
ഹിൽടോപ്പിൽ നിരോധനം
മകരജ്യോതി ദർശനത്തിന് ഇത്തവണയും പമ്പ ഹിൽടോപ്പിൽ ഭക്തർക്ക് നിൽക്കാൻ അനുവാദമില്ല. പ്രളയത്തിൽ ഹിൽടോപ്പിലെ മണ്ണിടിഞ്ഞതാണ് കാരണം.
കൃഷണപ്പരുന്തായി അയ്യപ്പൻ
ഭഗവാന്റെ തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുളള പേടകം പന്തളത്ത് നിന്ന് പുറപ്പെട്ട് ശബരിമല സന്നിധാനത്ത് എത്തുന്നതുവരെ ഘോഷയാത്രക്കൊപ്പം ആകാശത്ത് കൃഷ്ണപ്പരുന്തും അനുഗമിക്കും. അയ്യപ്പൻ കൃഷ്ണപ്പരുന്തി രൂപം സ്വീകരിച്ച് സംരക്ഷകനായും വഴികാട്ടിയായും ആഭരണങ്ങൾക്കൊപ്പം സഞ്ചരിക്കുന്നുവെന്നാണ് വിശ്വാസം. പൊന്നമ്പലമേട്ടിൽ മകര ജ്യോതി തെളിയുമ്പോഴും സന്നിധാനത്തിന് മുകളിൽ കൃഷ്ണപ്പരുന്ത് പറക്കും. തിരുവാഭരണം തിരിച്ച് പന്തളത്ത് കൊണ്ടുവരുന്നതു വരെയും ആകാശത്ത് കൃഷ്ണപ്പരുന്തിന്റെ സാന്നിദ്ധ്യമുണ്ടാകും.
>>>>>>>>>>>>>>>>>>>>>>>>>>>>
സുരക്ഷ
> മകരവിളക്ക് പ്രമാണിച്ചുള്ള തിരക്ക് നിയന്ത്രിക്കുന്നതിന് 1675 പൊലീസുകാർ.
> 15 ഡിവൈ.എസ്.പി., 36 സി.ഐ,160 എസ്.ഐ, എ.എസ്.ഐമാർ എന്നിവർ ഏകോപനത്തിന്.
> 70 അംഗ ബോംബ് സ്‌ക്വാഡ്.
> പൊലീസ് ടെലികമ്മ്യൂണിക്കേഷനിലും 20 പേരെ നിയോഗിച്ചു. പൊലീസിലെ ക്വീക് റസ്‌പോൺസ് ടീമും രംഗത്ത്.
> മകരവിളക്ക് കഴിഞ്ഞ് ബയ്ലിപാലത്തിലൂടെയും കൊപ്രാക്കളത്തന് സമീപത്തെ റോഡിലൂടെയും ഭക്തരെ പമ്പയിലേക്ക് തിരിച്ചുവിടും.
................
'' പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുളളത്. മകരവിളക്ക് കഴിഞ്ഞ ശേഷം ഭക്തർ തിരിച്ചിറങ്ങമ്പോൾ ഉണ്ടാകാനുന്ന തിക്കും തിരക്കും നിയന്ത്രിക്കുന്നതിന് പ്രത്യേക പരിഗണനയാണ് പോലീസ് നൽകുന്നത്.
സന്നിധാനം സ്‌പെഷൽ ഓഫീസർ എസ്.സുജിത്ത്ദാസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |