ന്യൂഡൽഹി: സെൻസസ്, ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ രജിസ്ട്രാർ ജനറൽ വിളിച്ച യോഗം പശ്ചിമ ബംഗാൾ ബഹിഷ്‌കരിച്ചു. സെൻസസ് യോഗത്തിൽ മാത്രം പങ്കെടുത്ത കേരളം എൻ.പി.ആറുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്ന് വിട്ടു നിന്നു. എൻ.പി.ആർ നടപടികൾ നിറുത്തിവച്ചത് സംസ്ഥാനം നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു.
നടപടികളുടെ പുരോഗതി വിലയിരുത്താൻ സംസ്ഥാന ചീഫ് സെക്രട്ടറിമാരെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെ തലവൻമാരെയും ക്ഷണിച്ച യോഗത്തിൽ ചീഫ് സെക്രട്ടറി ടോംജോസിന് പകരം പ്രിൻസിപ്പൽ സെക്രട്ടറി കെ. ആർ. ജ്യോതിലാലാണ് കേരളത്തെ പ്രതിനിധീകരിച്ചത്. എൻ.പി.ആറിനെതിരെ പ്രതിഷേധമുയരുന്ന സാഹചര്യത്തിലും നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുകയാണെന്ന് വ്യക്തമാക്കുന്നതാണ് ആഭ്യന്തരമന്ത്രാലയം സംഘടിപ്പിച്ച യോഗം.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് യോഗം ഉദ്ഘാടനം ചെയ്തു. 2021 സെൻസസിന്റെ മുദ്ര പ്രകാശനം ചെയ്‌തു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല, രജിസ്ട്രാർ ജനറൽ ഡോ. വിവേക് ജോഷി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |