അഭിനയം, രാഷ്ട്രീയം, അവതാരകൻ എന്നീ മേഖലകളിൽ തന്റേതായ ഇടംകണ്ടെത്തിയ താരമാണ് സുരേഷ് ഗോപി. ബാലതാരമായി സിനിമയിലെത്തിയ അദ്ദേഹം മോഹൻലാൽ നായകനായ രാജാവിന്റെ മകൻ എന്ന ചിത്രത്തിൽ വില്ലനായാണ് ചലച്ചിത്ര രംഗത്ത് സജീവമായത്. ശേഷം കമ്മിഷണർ, ഏകലവ്യൻ, തലസ്ഥാനം, കളിയാട്ടം എന്നീ ചിത്രത്തിലൂടെ സൂപ്പർ താരനിരയിലേയ്ക്ക് ഉയർന്നു.
മണിച്ചിത്രത്താഴ്,കാശ്മീരം, ലേലം,അപ്പോത്തിക്കിരി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. രാഷ്ട്രീയം രംഗത്തേക്ക് ചുവടുവച്ച സുരേഷ് ഗോപി രാജ്യസഭാംഗവുമായി. കാരുണ്യ പ്രവർത്തനവും താരം നടത്തുന്നുണ്ട്. എന്നാൽ, ഇതോടൊപ്പം സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ തന്നെ പരിഹസിച്ചവരോട് നടന് ഒരുമറുപടിയേ പറയാനുള്ളൂ. "പോകാൻ പറ പറ്റങ്ങളോട്" എന്നുമാത്രം.
" പരിഹസിച്ചവരോട് ഒന്നേ പറയാനുള്ളു, പോകാൻ പറ പറ്റങ്ങളോട്, അത്രയേ ഉള്ളൂ. അതാണെന്റെ റിയാക്ഷൻ. അവരൊക്കെ വിമർശിക്കുമ്പോഴും സ്വയം ഒന്നാലോചിക്കണം താനെന്താണ് ചെയ്തിട്ടുള്ളത്? അവരോടുള്ള ഉത്തരം അതാണ്. അവരോടുള്ള താക്കീതുമതാണ്. ഞാൻ പിരിച്ചെടുത്ത് ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഞാൻ എന്റെ ഡിസ്പൻസേഷനിൽ നിന്നുണ്ടാക്കിയതാണ്. അത് ആക്ടറായിട്ടോ, ഒരു ആംഗർ ആയിട്ടോ, എന്റെ കുഞ്ഞുങ്ങൾക്കും സമ്പാദിച്ച് കൂട്ടിയതിന്നാണ്. ഇതൊന്നും പറയാനെനിക്ക് ഇഷ്ടമേ അല്ല. എങ്കിലും കുരുപൊട്ടിയേ പറ്റൂ എന്നുള്ള കുറച്ച് ആൾക്കാരുടെ കുരുവും കിണ്ടിയും ഒക്കെ പൊട്ടട്ടെ. നല്ലതാ"-ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |