തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ കേരള സന്ദർശനത്തെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് ജി. വാര്യർ രംഗത്ത്. കപിൽ സിബലിനെ മാസത്തിൽ രണ്ടു തവണയെങ്കിലും കേരളത്തിൽ കൊണ്ടുവരണമെന്ന് യുഡിഎഫ് നേതൃത്വത്തോട് അഭ്യർത്ഥിക്കുകുയാണെന്ന് സന്ദീപ് വാര്യർ പരിഹസിച്ചു. ഡൽഹിയിൽനിന്ന് പറക്കാനുള്ള എക്കണോമി ടിക്കറ്റ് വാങ്ങി തരാൻ തയ്യാറാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ദേശീയ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പെരിയ വക്കീൽ തന്നെ പറഞ്ഞ സ്ഥിതിക്ക് ഞങ്ങൾക്ക് ഇനി കൂടുതൽ വ്യാഖ്യാനിച്ച് കഷ്ടപ്പെടേണ്ടതില്ല.പൗരത്വ നിയമ ഭേദഗതി മുസ്ലിം വിരുദ്ധമല്ലെന്ന് കപിൽ സിബൽ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇന്നലെ കപിൽ സിബലിന് കയ്യടിച്ചവരും വിരുന്നൊരുക്കിയവരും ഇപ്പോൾ ആരായി?- സന്ദീപ് വാര്യർ ചോദിക്കുന്നു.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറയാൻ സംസ്ഥാനങ്ങൾക്കാവില്ലെന്ന് കപിൽ സിബൽ കോഴിക്കോട് സംഘടിപ്പിച്ച കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പറഞ്ഞിരുന്നു. നിയമം നടപ്പാക്കാതിരിക്കാൻ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു . ഇതേ തുടർന്നാണ് സന്ദീപ് വാര്യരുടെ പരിഹാസം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കപിൽ സിബലിനെ മാസത്തിൽ രണ്ടു തവണയെങ്കിലും കേരളത്തിൽ കൊണ്ടുവരണമെന്ന് യുഡിഎഫ് നേതൃത്വത്തോട് അഭ്യർത്ഥിക്കുന്നു. ഡൽഹിയിൽനിന്ന് പറക്കാനുള്ള എക്കണോമി ടിക്കറ്റ് വാങ്ങി തരാൻ തയ്യാറാണ്.
അത്രയും നല്ല പണിയല്ലേ കപിൽ സിബൽ കേരളത്തിലെ സമരക്കാർക്ക് കൊടുത്തത്. ദേശീയ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പെരിയ വക്കീൽ തന്നെ പറഞ്ഞ സ്ഥിതിക്ക് ഞങ്ങൾക്ക് ഇനി കൂടുതൽ വ്യാഖ്യാനിച്ച് കഷ്ടപ്പെടേണ്ടതില്ല.
പൗരത്വ നിയമ ഭേദഗതി മുസ്ലിം വിരുദ്ധമല്ലെന്ന് കപിൽ സിബൽ നേരത്തെ തന്നെ പറഞ്ഞിരുന്നു.
ഇന്നലെ കപിൽ സിബലിന് കയ്യടിച്ചവരും വിരുന്നൊരുക്കിയവരും ഇപ്പോൾ ആരായി?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |