തിരുവനന്തപുരം: സംസ്ഥാനങ്ങൾക്ക് ഗവർണർ പദവി ആവശ്യമില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഗവർണർമാർ ഭരണഘടന അനുസരിച്ച് പ്രവർത്തിക്കണമെന്നും ഗവർണർമാരുടെ പ്രസക്തിയെ കുറിച്ച് ചിന്തിക്കേണ്ട സമയമായെന്നും സീതാറാം യെച്ചൂരി അറിയിച്ചു. കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിച്ച് വീടുകൾ കയറി ബോധവത്കരണം നടത്തും. പൗരത്വരജിസ്റ്റർ സംബന്ധിച്ചും ജനസംഖ്യാ രജിസ്റ്റർ സംബന്ധിച്ചും ഉള്ള പ്രശ്‌നങ്ങൾ ജനങ്ങളോട് വിശദീകരിക്കും. ജനസംഖ്യാ രജിസ്റ്ററുമായി ജനങ്ങൾ സഹകരിക്കരുതെന്നും സി.പി.എം ആഹ്വാനം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതിയെ എതിർത്ത സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരോട് ജനസംഖ്യാ രജിസ്റ്ററുമായി സഹകരിക്കരുതെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |