തിരുവനന്തപുരം: പി.എസ്.സി എഴുത്തുപരീക്ഷകൾ കുറ്റമറ്റതാക്കാനും പരീക്ഷാ നടത്തിപ്പ് കാര്യക്ഷമമാക്കാനും ഇൻവിജിലേറ്റർമാരായി അദ്ധ്യാപകരെ മാത്രമേ നിയോഗിക്കാവൂ എന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് നിർദേശിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മേധാവികൾക്ക് കൈമാറി. പരീക്ഷാ ഡ്യൂട്ടി അദ്ധ്യാപകരുടെ ഡ്യൂട്ടിയുടെ ഭാഗമാക്കും.
പരീക്ഷാ നടത്തിപ്പിൽ നേരിടുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടി പി.എസ്.സി സെക്രട്ടറി സർക്കാരിന് കത്ത് നൽകിയിരുന്നു. പരീക്ഷാ കേന്ദ്രങ്ങൾ വിട്ടുനൽകുന്നതിന് ചില കോളേജ്, സ്‌കൂൾ, വിദ്യാഭ്യാസ സ്ഥാപന മേധാവികൾ വിസമ്മതം പ്രകടിപ്പിക്കുന്നത് കാരണം സമയബന്ധിതമായി പരീക്ഷാ നടപടികൾ പൂർത്തിയാക്കാൻ പ്രയാസം നേരിടുന്നതായും അറിയിച്ചിരുന്നു. പി.എസ്.സി ആവശ്യപ്പെടുന്ന സർക്കാർ സ്‌കൂളുകളും കോളേജുകളും പരീക്ഷാ കേന്ദ്രങ്ങളാക്കാൻ സ്ഥാപന മേധാവികൾ സമ്മതം നൽകണമെന്നും അല്ലാത്തപക്ഷം സ്ഥാപനങ്ങളുടെ വിവരം വിദ്യാഭ്യാസ വകുപ്പിന് കൈമാറി നടപടി എടുക്കണമെന്നും ഉത്തരവിൽ പറയുന്നു.
ചീഫ് സൂപ്രണ്ട്, ഇൻവിജിലേറ്റർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ പരീക്ഷ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരണമെന്നും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് നിർദേശിക്കുന്നു. പ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |