ആലപ്പുഴ: ഇന്ത്യയിൽ മതേതരത്വം നിലനിന്നത് കോൺഗ്രസ കാരണമല്ല ഹിന്ദുക്കൾ ഭൂരിപക്ഷമായതുകൊണ്ടാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി. ഹിന്ദുക്കളുടെ ഈ സഹിഷ്ണുത ഇല്ലാതാക്കരുത്, ഇത് താക്കീതാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ബി.ജെ.പിയുടെ ജനജാഗ്രത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന്റെ മുസ്ലിം സ്‌നേഹം തട്ടിപ്പാണ്. ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ ആളുകളെ പാകിസ്ഥാനിലേക്ക് നാടുകടത്തിയത് കോൺഗ്രസാണ്. സ്വാശ്രയ കോളജിനെതിരെ സമരംചെയ്ത പിണറായി തന്റെ മകളെ സ്വാശ്രയ കോളജില്‍ പഠിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. എൻ.ആർ.സി നടപ്പാക്കിയാൽ ബൂത്തിൽ ആദ്യമെത്തുന്നത് പിണറായിയുടെ കുടുംബമായിരിക്കുമെന്നും അദ്ദേഹം ആഞ്ഞടിച്ചു.
ഭിന്നിച്ചുനിന്ന മുസ്ലിം സമുദായം മോദിയും അമിത് ഷായും കാരണം ഒന്നിച്ചു. എന്നാൽ സമുദായ നേതാക്കൾക്ക് മതബോധം കൈമോശം വന്നെന്നും പൗരത്വ നിയമത്തിനെതിരായ സമരം പച്ചക്കള്ളമാണെന്നും അബ്ദുള്ളക്കുട്ടി കുറ്റപ്പെടുത്തി. ഇതിനെതിരെ തെളിവ് ഹാജരാക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |