ന്യൂഡൽഹി: കള്ള വോട്ടുകൾ തടയാനും വോട്ടർ പട്ടികയിലെ ആവർത്തനങ്ങൾ ഒഴിവാക്കാനുമായി 12 അക്ക ആധാർ നമ്പർ വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കാനുള്ള നിയമ നിർമ്മാണത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയേക്കും. നിയമ നിർമ്മാണത്തിനുള്ള മന്ത്രിസഭാ കുറിപ്പ് തയ്യാറാക്കിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ച യോഗത്തിൽ നിയമമന്ത്രാലയം അറിയിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര സർക്കാരിന് നൽകിയ ശുപാർശ പ്രകാരമാണിത്. വോട്ടർ പട്ടികയിലുള്ള കുടിയേറ്റ വോട്ടർമാർക്ക് ഇലക്‌ട്രോണിക് സംവിധാനമുപയോഗിച്ച് മറ്റൊരിടത്തിരുന്ന് സ്വന്തം നിയോജക മണ്ഡലത്തിൽ വോട്ടു രേഖപ്പെടുത്താനുള്ള സൗകര്യവും ഇതുവഴി സാദ്ധ്യമാകും. വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ വർഷത്തിൽ ഒന്നിലധികം തവണ അവസരം നൽകൽ, തിരഞ്ഞെടുപ്പിന് 48 മണിക്കൂർ മുമ്പ് സമൂഹ മാദ്ധ്യമങ്ങളിലും പ്രചാരണം അവസാനിപ്പിക്കൽ തുടങ്ങി 40ഓളം ശുപാർശകൾ കമ്മിഷൻ നൽകിയിരുന്നു. ഇവ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |