ന്യൂഡൽഹി: വാഹന മലിനീകരണം കുറയ്ക്കുന്നതിനായുള്ള നൂതന ആശയങ്ങൾ നിർദേശിക്കാൻ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ ക്ക്ഷണിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ. അന്തരീക്ഷ മലിനീകരണം തടയുന്നതിന് ഇലക്ട്രോണിക് വാഹനങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ സാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. കേന്ദ്ര മന്ത്രിക്ക് ഇത് സംബന്ധിച്ച് നൂതനമായ ആശയങ്ങൾ നിതിൻ ഗഡ്കരിക്ക് ഉണ്ടെന്ന് കണ്ടാണ് കോടതി ഇക്കാര്യം പറഞ്ഞത്. ഇതു നിർദേശമല്ല, അഭ്യർഥനയാണെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ പൊതുഗതാഗത സംവിധാനങ്ങളിലും സർക്കാർ വാഹനങ്ങളിലും ഹൈഡ്രജൻ ഇന്ധനം ഉപയോഗിക്കുകയോ ഇലക്ട്രിക് വാഹനങ്ങളാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ ഇങ്ങനെയൊരു അഭ്യർത്ഥന നടത്തിയത്. ഈ വിഷയത്തിൽ ഒരു ഉദ്യോഗസ്ഥൻ പറയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ വ്യക്തമായി പറയാൻ അദ്ദേഹത്തിനാകും. വളരെ ഉത്തരവാദിത്വത്തോടെ അത് വിശകലനം ചെയ്യാനാകുമെന്നും അദ്ദേഹം വിശദമാക്കി.
ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായി നിരത്തിലിറക്കുന്നത് സംബന്ധിച്ച് സർക്കാരിന്റെ പദ്ധതികളെന്തെന്ന് അറിയേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റീസ്, ഇതിനായി കേന്ദ്രമന്ത്രിയോടു ചോദിക്കാമെന്ന് അഭിപ്രായപ്പെടുകയായിരുന്നു. ഈ വിഷയത്തിൽ നിതിൻ ഗഡ്കരിയുടെ പക്കൽ നൂതനമായ പല ആശയങ്ങളുമുണ്ട്. അദ്ദേഹം പറഞ്ഞു.
തീരുമാനങ്ങൾ എടുക്കാൻ അധികാരമുള്ള ആളെന്ന നിലയ്ക്ക് കോടതിയിൽ വന്ന് തങ്ങളെ സഹായിക്കാൻ അഭ്യർഥിക്കുന്നതായും ചീഫ് ജസ്റ്റീസ് ബോബ്ഡെ പറഞ്ഞു. മന്ത്രിയെ കോടതിയിലേക്കു വിളിച്ചു വരുത്തുന്ന കാര്യത്തിൽ എന്തെങ്കിലും ഉറപ്പ് നൽകാൻ അഭിഭാഷകൻ തയാറായില്ല. മാത്രമല്ല, ഇത്തരം നിർദേശങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ആത്മാറാം നദ്കർണി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |