ചെന്നൈ: കമലഹാസൻ ചിത്രം ഇന്ത്യൻ 2 വിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ ക്രെയിൻ മറിഞ്ഞ് വീണ് 3 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ക്രെയിൻ ഓപ്പറേറ്റർ രാജനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. ഓപ്പറേറ്ററുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി പ്രൊഡക്ഷൻ മാനേജർ പൊലീസിൽ പരാതി നൽകിയിരുന്നു.
ഈ ബുധനാഴ്ചയാണ് ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 ഷൂട്ടിംഗ് ലൊക്കേഷനിൽ ക്രെയിൻ മറിഞ്ഞ് വീണ് അപകടമുണ്ടായത്. സംവിധായകൻ ശങ്കർ കാലിന് പരിക്കേറ്റ് ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |