തിരുവനന്തപുരം: മിന്നൽ പണിമുടക്കിന്റെ പേരിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ നടപടി ഉടനെ ഉണ്ടാകില്ല. ജീവനക്കാർക്കെതിരെ നടപടിയുണ്ടായാൽ അത് സംഘടനകളെ ബാധിക്കുമെന്ന് സി.ഐ.ടി.യു, എ.ഐ.ടി.യു.സി നേതൃത്വങ്ങൾ യഥാക്രമം സി.പി.എം, സി.പി.ഐ നേതൃത്വങ്ങളെ ധരിപ്പിച്ചതിനെ തുടർന്നാണ് നടപടി വൈകിപ്പിക്കാൻ ധാരണയായത്.
കെ.എസ്.ആർ.ടി.സിയിൽ ഉടനെ തന്നെ ഹിതപരിശോധന നടക്കും. ഇപ്പോൾ ജീവനക്കാർക്കെതിരെ നടപടി എടുത്താൽ ജീവനക്കാർ സംഘടനകൾക്ക് എതിരാകുമെന്നും ഹിതപരിശോധന ഫലം എതിരാകുമെന്നുമാണ് സംഘടനാ നേതാക്കൾ അറിയിച്ചിട്ടുള്ളത്.
ഒൻപതിന് ആറ്റുകാൽ പൊങ്കാല നടക്കുന്നതിനാൽ ഇപ്പോൾ എടുക്കുന്ന ഏത് നടപടിയും ആറ്റുകാൽ സർവീസുകളെ ബാധിക്കും. അതുകൊണ്ടു തന്നെ അന്വേഷണ റിപ്പോർട്ടുകളും വൈകും. ഭരണപ്രതിപക്ഷ ഭേദമില്ലാതെ തൊഴിലാളി യൂണിയനുകൾ സമ്മർദ്ദം ശക്തമാക്കിയിരുന്നു.അന്തിമ റിപ്പോർട്ട് കിട്ടിയ ശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്നാണ് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്റെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |