തിരുവനന്തപുരം: പായിപ്പാട് സംഭവം ഇന്റലിജന്റ്സ് വീഴ്ചയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കരുത്. അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്ന് പൊതുവെ പരാതികളുണ്ട്. തൊഴിൽവകുപ്പാണ് ഇതിനാവശ്യമായ നടപടിയെടുക്കേണ്ടത്. അവരുടെ നിർദ്ദേശമില്ലാതെ ഭക്ഷ്യവസ്തുക്കൾ നൽകാനാവില്ലെന്നാണ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പറയുന്നത്. ഇത്തരം ആശയക്കുഴപ്പങ്ങൾ ഒഴിവാക്കി വകുപ്പുകളുടെ ഏകോപനത്തിന് സർക്കാർ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർണാടകസർക്കാർ വാഹനങ്ങൾ കടത്തിവിടാത്തത് കാരണമുള്ള പ്രതിസന്ധി കേന്ദ്രസർക്കാർ അടിയന്തരമായി പരിഹരിക്കണം. കൊറോണരോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തർക്കുള്ള പി.പി.ഇ കിറ്റുകളുടെ സ്റ്റോക്ക് ഉറപ്പാക്കണം. സെക്യൂരിറ്റികളായി ജോലി ചെയ്യുന്നവർക്ക് സുരക്ഷാസംവിധാനങ്ങളും ഉറപ്പാക്കണം. സാങ്കേതികനൂലാമാലകൾ പറഞ്ഞ് ക്ഷേമനിധി പെൻഷൻ നിഷേധിക്കരുത്. സാലറി ചലഞ്ചിൽ ഒരു മാസത്തെ ശമ്പളം നിർബന്ധമായി വേണമെന്നത് ജീവനക്കാരെ ബുദ്ധിമുട്ടിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |