കൊച്ചി: മംഗലാപുരത്തെ കേരള അതിർത്തി റോഡ് തുറന്നു നൽകാൻ സാധിക്കില്ലെന്ന് കർണ്ണാടക സർക്കാർ കേരള ഹൈക്കോടതിയിൽ. കൊറോണ വൈറസ് വ്യാപനം തടയാൻ വേണ്ടിയാണ് കാസർകോട് അതിർത്തിയിലെ റോഡുകൾ അടച്ചതെന്ന് കർണാടക അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചു.
കൊറോണ ചികിത്സകൾക്കാണ് മംഗലാപുരത്തെ ആശുപത്രികൾ ഇപ്പോൾ പ്രഥമ പരിഗണന നൽകുന്നതെന്നും, ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള രോഗികൾ എത്തുന്നത് ബുദ്ധിമുട്ടാണെന്നും അഡ്വക്കേറ്റ് ജനറൽ അറിയിച്ചു. അതേസമയം, അടച്ച വയനാട്, കണ്ണൂർ അതിർത്തികൾ തുറക്കാമെന്ന് കർണാടകം ഹൈക്കോടതിയിൽ വ്യക്തമാക്കി. അതിർത്തി അടച്ചതിന് എതിനെതിരായ പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതി ഇപ്പോൾ വാദം കേൾക്കുന്നത്.
വീഡിയോ കോൺഫറൻസിംഗ് വഴിയാണ് കോടതി നടപടികൾ പുരോഗമിക്കുന്നത്. രോഗികളെ തടയരുതെന്ന് കേസ് പരിഗണിക്കവേ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. അതേസമയം, പൗരാവകാശ ലംഘനമാണ് നടക്കുന്നതെന്നും കേരളത്തിലെ പൗരൻമാർക്ക് അവശ്യസാധനങ്ങളും ചികിത്സയും കിട്ടാത്ത സാഹചര്യമുണ്ടെന്നും കേരളം വ്യക്തമാക്കി. ദേശീയപാത അടക്കാൻ കർണാടകത്തിന് അനുമതിയില്ലെന്നും ഇരിട്ടി, കുടക്, വിരാജ്‌പേട്ട റോഡുകൾ തുറക്കണമെന്നും കേരളം ആവശ്യമുന്നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |