ലണ്ടൻ: ലോകം കൊറോണ വൈറസിനെ എതിരിടുന്ന പശ്ചാത്തലത്തിൽ ഗ്രാൻസ്ലാമിലെ ഏക പുൽകോർട്ട് ടൂർണമെന്റായ വിംബിൾഡൺ റദ്ദാക്കി. ഒന്നാം ലോക മഹായുദ്ധത്തിനും രണ്ടാം ലോക മഹായുദ്ധത്തിനും മാത്രമാണ് ഇതിനു മുമ്പ് വിംബിൾഡൺ റദ്ദാക്കിയിട്ടുള്ളത്. ജൂൺ 29നാണ് മത്സരം തുടങ്ങേണ്ടിയിരുന്നത്. വിംബിൾഡണിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ തന്നെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. അടുത്ത വർഷത്തെ ടൂർണമെന്റ് ജൂൺ 28 മുതൽ ജൂലൈ 11 വരെ നടക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് കൊറോണയെത്തുടർന്ന് നീട്ടിവച്ചിരുന്നു. പുരുഷ സിംഗിൾസിൽ നൊവാക് ദ്യോകോവിച്ചും വനിതാ സിംഗിൾസിൽ സിമോണ ഹാലെപുമാണ് നിലവിലെ ചാമ്പ്യൻമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |