ഭുവനേശ്വർ: കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ (കിംസ്) 500 കിടക്കകളുമായി അത്യാധുനിക സംവിധാനങ്ങളോടെ ഒഡിഷ കൊവിഡ് സ്പെഷ്യൽ ഹോസ്പിറ്റൽ ഇന്നലെ തുറന്നു. ഔപചാരിക പ്രഖ്യാപനം മുഖ്യമന്ത്രി നവീൻ പട്നായിക് നിർവഹിച്ചു. ചടങ്ങിൽ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഡസ്ട്രിയൽ ടെക്‌നോളജി സ്ഥാപകൻ ഡോ.അച്യുത സാമന്ത, കലിംഗ ഡീംഡ് സർവകലാശാല പ്രോ - ചാൻസലർ ഡോ.സുബ്രത് ആചാര്യ, കിംസ് സി.ഇ.ഒ ഡോ.ബിഷ്ണു പ്രസാദ് പാണിഗ്രാഹി തുടങ്ങിയവർ സംബന്ധിച്ചു.
ഒഡിഷ സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സജ്ജമാക്കിയ സ്പെഷ്യൽ ഹോസ്പിറ്റലിൽ കിംസിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാവും. 50 കിടക്കകളടങ്ങിയതാണ് ക്രിട്ടിക്കൽ കെയർ യൂണിറ്റ്. ലോകാരോഗ്യ സംഘടനയുടെയും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെയും മാർഗനിർദ്ദേശങ്ങൾ പൂർണമായും പാലിച്ചാണ് ഹോസ്പിറ്റൽ പ്രവർത്തിക്കുന്നതെന്ന് ഡോ.അച്യുത സാമന്ത വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |