SignIn
Kerala Kaumudi Online
Saturday, 25 April 2026 1.37 AM IST

350 പ്രചാരണ ബോർഡുകൾ നീക്കി

Increase Font Size Decrease Font Size Print Page

കൊച്ചി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് ഇതുവരെ 350 പ്രചാരണ ബോർഡുകൾ നീക്കി. രാഷ്ട്രീയപാർട്ടികളുടെ 250 പോസ്റ്ററുകൾ, 70 ബാനറുകൾ, 50 മറ്റ് ബോർഡുകൾ എന്നിവയാണിവ.

പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് സി-വിജിൽ ആപ്പ് വഴിയും mccernakulam2026@gmail .com ഇ മെയിൽ വിലാസത്തിലും അറിയിക്കാം. ചട്ടലംഘനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും തത്സമയം അയയ്‌ക്കാനാകും. അനുമതിയില്ലാതെ ചുവരെഴുത്തുകൾ നടത്തുക, പോസ്റ്ററുകൾ പതിക്കുക, ബാനറുകൾ സ്ഥാപിക്കുക, വോട്ടർമാരെ സ്വാധീനിക്കാൻ പണമോ മദ്യമോ മറ്റ് സമ്മാനങ്ങളോ വിതരണം ചെയ്യുക, അനുമതിയില്ലാതെ ഉച്ചഭാഷിണികൾ ഉപയോഗിക്കുക, വിദ്വേഷ പ്രസംഗങ്ങൾ നടത്തുക, സാമുദായിക ഐക്യം തകർക്കുന്ന രീതിയിൽ പ്രവർത്തിക്കുക, ഔദ്യോഗിക വാഹനങ്ങളോ സ്ഥാനചിഹ്നങ്ങളോ ദുരുപയോഗിക്കുക എന്നീ നിയമലംഘനങ്ങൾ അറിയിച്ചാൽ ഫ്‌ളയിംഗ് സ്‌ക്വാഡുകൾ ഉടനടി പരിശോധന നടത്തി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ നോഡൽ ഓഫീസർ കൂടിയായ അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ് അറിയിച്ചു.

TAGS: LOCAL NEWS, ERNAKULAM, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.