പീരുമേട്: മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയും മംഗളൂരുവിലെ സെന്റ് അലോഷ്യസ് യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോൺഫറൻസി ന് തുടക്കമായി.
. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകർ, അക്കാദമിക് വിദഗ്ദ്ധർ, വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുക്കുന്ന ഈ സംഗമം സുസ്ഥിര എഞ്ചിനീയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകൾക്ക് വേദിയാകും.ഉദ്ഘാടനം ഇന്നലെ മംഗളൂരു സെന്റ് അലോഷ്യസ് യൂണിവേഴ്സിറ്റിയിലെ എൽ.സി.ആർ.ഐ ഓഡിറ്റോറിയത്തിൽ നടന്നു.
ന്യൂഡൽഹി ഐ.എച്ച്.ഡി പ്രൊഫസർ ഡോ. ബൽവന്ത് സിംഗ് മേത്ത മുഖ്യാതിഥിയായിരുന്നു . ഇന്ന് വൈകുന്നേരം 3 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മികച്ച ഗവേഷണ പ്രബന്ധങ്ങൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |