വാഷിംഗ്‌ടൺ ഡി.സി: പ്രശസ്ത അമേരിക്കൻ ഗായകൻ ആദം ഷ്ലേസിംഗർ കൊവിഡ് 19 ബാധിച്ച് അന്തരിച്ചു. 52 വയസായിരുന്നു. രണ്ടാഴ്ചകൾക്ക് മുൻപാണ് ആദം ചികിത്സ ആരംഭിച്ചത്. ബുധനാഴ്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ആദം ഫൗണ്ടൻസ് ഒഫ് വെയ്ൻ എന്ന റോക്ക് ബാൻഡിന്റെ സ്ഥാപകനാണ്. പവർ പോപ്പ്, ആൾട്ടർനേറ്റീവ് റോക്ക്, ഗീക്ക് റോക്ക് എന്നീ സംഗീതവിഭാഗങ്ങളിലായിരുന്നു ആദം വൈദഗ്ദ്ധ്യം തെളയിച്ചത്.
മൂന്ന് എമ്മി അവാർഡുകളും ഒരു ഗ്രാമി അവാർഡും നേടിയ ആദത്തിനെ നടൻ ടോം ഹാങ്ക്സ് സംവിധാനം ചെയ്ത ദാറ്റ് തിംഗ്‌സ് യു ഡൂ എന്ന ചിത്രത്തിലെ ഗാനത്തിന് ഓസ്കർ, ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്തിരുന്നു. 1996ൽ കാതറീൻ മിഷേലിനെ വിവാഹം കഴിച്ചെങ്കിലും 2013ൽ വേർപിരിഞ്ഞു. മക്കൾ: സാഡി, ക്ലാരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |