തൃശൂർ: ജില്ലയിൽ സൗജന്യ റേഷൻ വിതരണം ആരംഭിച്ച് രണ്ട് ദിവസം പിന്നിടുമ്പോൾ 2,28,199 പേർ റേഷൻ കൈപ്പറ്റി. ആകെയുള്ള 8.37 ലക്ഷം കാർഡുടമകളിൽ 27.07 ശതമാനം ആണിത്. റേഷൻ വിതരണത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ വൈകിട്ട് മൂന്നു മണി വരെയുള്ള കണക്കനുസരിച്ച് 99,655 കാർഡുടമകൾക്ക് റേഷൻ ലഭിച്ചു. ഒന്നിനാണ് റേഷൻ വിതരണം ആരംഭിച്ചത്. ജില്ലയിൽ എല്ലായിടത്തും ആവശ്യത്തിന് എൽ.പി.ജി ഗ്യാസ് സിലിണ്ടറുകൾ സ്റ്റോക്കുണ്ട്. എൽ.പി.ജി വിതരണവുമായി ബന്ധപ്പെട്ട എല്ലാ തൊഴിലാളികൾക്കും ഓയിൽ കമ്പനികൾ അഞ്ച് ലക്ഷം രൂപയുടെ ഇൻഷ്വറൻസ് ഏർപ്പെടുത്തി. പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പദ്ധതി പ്രകാരം എൽ.പി.ജി കണക്‌ഷൻ ലഭിച്ച 14,706 ഉപഭോക്താക്കൾക്ക് ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ സിലിണ്ടറുകൾ സൗജന്യമായി റീഫിൽ ചെയ്തു നൽകും. ഏപ്രിൽ മാസത്തെ റീഫിൽ തുക ഗുണഭോക്താക്കൾക്ക് ആധാറുമായി ലിങ്ക് ചെയ്ത് ബാങ്ക് അക്കൗണ്ടിലേക്ക് മുൻകൂട്ടി ലഭ്യമാക്കും. പൊതുവിതരണ വകുപ്പിന്റെ സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 11 വ്യാപാരസ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി. പലചരക്ക് വിഭാഗത്തിൽ 39ഉം പച്ചക്കറി വിഭാഗത്തിൽ 26 എണ്ണവുമായി 67 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |