ന്യൂഡെൽഹി:കൊവിഡ് വ്യാപനം തടയുന്നതിനായി സ്വീകരിച്ച പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി അംഗീകൃത പാർട്ടികളുടെ യോഗം വിളിക്കണമെന്ന് കാണിച്ച് സി.പി,ഐ ജെനറൽ സെക്രട്ടറി ഡി.രാജ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.കൊവിഡ് രാജ്യത്ത് സാമൂഹികവും സാമ്പത്തികവുമായ മേഖലകളെയാകെ തകർത്തിരിക്കുകയാണ്,
ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി മുഖ്യമന്ത്രി മാരുമായും വിദഗ്ദ്ധരുമായുമൊക്കെ ചർച്ച നടത്തുന്നുണ്ട്,വിവിദ രാഷ്ട്രീയ കക്ഷി നേതാക്കളുമായും പ്രധാനമന്ത്രി ചർച്ച നടത്തുകയാണ്,എന്നാൽ ഈ ചർച്ചകളിൽ നിന്നും സാങ്കേതികയുടെ പേരിൽ ചില ഇടത് പാർട്ടികൾ ഒഴിവാക്കിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എല്ലാ ദേശീയ,സംസ്ഥാന തലത്തിലെ അംഗീകൃത പാർട്ടികളുമായും ചർച്ച നടത്തണമെന്നാണ് സി.പി.ഐ യുടെ ആവശ്യം.
വിവിധ പാർട്ടി നേതാക്കളുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിങ് വഴിയാണ് ചർച്ച നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോൾ പാർലമെന്റിൻെറ ഇരുസഭകളിലുമായി അഞ്ച് അംഗങ്ങൾ ഉള്ള പാർട്ടികളുടെ നേതാക്കളുമായി ചർച്ച നടത്തുമെന്നാണ് പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചത്. ഈ സാഹചര്യത്തിലാണ് പാർലമെന്റിന്റെ ഇരു സഭകളിലുമായി അഞ്ച് അംഗങ്ങൾ ഇല്ലാത്ത സി.പി.ഐ പ്രധാനമന്ത്രിക്ക് കത്തയച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |