SignIn
Kerala Kaumudi Online
Thursday, 10 July 2025 11.53 PM IST

പോസ്റ്റാഫീസിൽ വിളിക്കൂ; നാളെ മുതൽ ബാങ്കിലെ പണം വീട്ടിലെത്തും

Increase Font Size Decrease Font Size Print Page
money
fake campaign

തിരുവനന്തപുരം: പണമെടുക്കാൻ ബാങ്കിലും എ.ടി.എമ്മിലും പോയി തിക്കിത്തിരക്കേണ്ട. അക്കൗണ്ടിലെ പണം നാളെ മുതൽ തപാൽ വഴി അക്കൗണ്ടുടമയുടെ കൈയിലെത്തിക്കും. ക്ഷേമപെൻഷൻ, സ്‌കോളർഷിപ്പ്, സബ്സിഡികൾ എന്നിവയെല്ലാം കൈപ്പറ്റാം. മന്ത്രി തോമസ് ഐസക് ഇന്നലെ പദ്ധതിക്ക് തുടക്കമിട്ടു.

ആധാറും മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ഏതു ബാങ്ക് അക്കൗണ്ടിൽ നിന്നും ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക് വഴി പണം സൗജന്യമായി വീട്ടിൽ കിട്ടും. ഈ മാസം 14ന് മുമ്പ് 40 ലക്ഷം ആളുകൾക്ക് പെൻഷൻ ഉൾപ്പെടെയുള്ള പണം പോസ്റ്റ് ഓഫീസ് സംവിധാനം വഴി എത്തിക്കാനാവുമെന്ന് മന്ത്രി ഐസക് പറഞ്ഞു. 119ബാങ്കുകളും 24സാമ്പത്തികേതര ധനകാര്യ സ്ഥാപനങ്ങളും ഇതുമായി സഹകരിക്കും. ഒരു ദിവസം തപാൽ ജീവനക്കാരൻ ഒരു ലക്ഷം രൂപയുടെ ഇടപാടേ നടത്തൂ. എല്ലാ ഡിവിഷണിലും ഒരു മൊബൈൽ പോസ്റ്റ് ഓഫീസ് സംവിധാനം ഉണ്ടാകും. അടുത്തുള്ള ഹെഡ് പോസ്റ്റ് ഓഫീസുമായോ തപാൽ ഡിവിഷനിലെ ഹെൽപ്പ് ലൈനിലോ ബന്ധപ്പെട്ടാൽ 10,000 രൂപ വരെ ദിവസേന പിൻവലിക്കാം.

വിരലടയാളത്തിൽ ആശങ്ക വേണ്ട

ബയോമെട്രിക്ക് സംവിധാനം സ‌ർക്കാർ തത്കാലം നിറുത്തലാക്കിയിട്ടും ഇതിൽ വിരലടയാളം നൽകുന്നതിൽ ആശങ്ക വേണ്ടെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ഉപഭോക്താവിന്റെ മുന്നിൽ വച്ച് തന്നെ സാനിറ്റൈസർ ഉപയോഗിച്ച് ബയോമെട്രിക്ക് ഉപകരണം അണുവിമുക്തമാക്കും.

ലളിതമായ 6 ഘട്ടങ്ങൾ

 ഉപഭോക്താവിന് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ ഫോണും ആധാർ നമ്പരും വേണം
 ഏറ്റവും അടുത്തുള്ള പോസ്റ്റാഫീസിൽ ബന്ധപ്പെട്ട് പേരും മേൽവിലാസവും അറിയിക്കണം
 വീട്ടിലെത്തുന്ന തപാൽ ജീവനക്കാരനോട് മൊബൈൽ നമ്പർ പറയണം.

 പിന്നീട് മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി ജീവനക്കാരനെ അറിയിക്കണം
 ഉപഭോക്താവിന്റെ വിരലടയാളം ജീവനക്കാരൻ ബയോമെട്രിക്ക് ഉപകരണം വഴി രേഖപ്പെടുത്തും.
 ഇടപാട് പൂർണമായെന്ന് ഉപഭോക്താവിനെ കാണിച്ച് ബോധ്യപ്പെടുത്തി പണം നൽകും

ഹെൽപ്പ് ലൈൻ നമ്പരുകൾ

തിരുവനന്തപുരം: 0471-2575720,8447361363

കൊല്ലം : 0474-2750600

പത്തനംത്തിട്ട : 7012630729,6238226608

ആലപ്പുഴ : 0477-2252226

കോട്ടയം : 0481-2582233

ഇടുക്കി : 04868-274668

എറണാകുളം : 8447063046,0484-2340473

തൃശ്ശൂർ : 9495081888,8668122259

പാലക്കാട് : 7012816682,0491-2545540

മലപ്പുറം : 04933-225340

കോഴിക്കോട് : 0495-2380690

വയനാട് : 7012775580,04935-2432450

കണ്ണൂർ : 9400538162,0497-2700097

കാസർഗോഡ് : 9562559922,9865419495

TAGS: POSTOFFICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.