ലോക്ക് ഡൗൺ ദിനങ്ങളിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഭക്ഷണം നൽകുമെന്ന് നടൻ വരുൺ ധവാൻ അറിയിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ വീടില്ലാത്തവരുടെ ദുരിതങ്ങൾ ഓർത്ത് തന്റെ ഹൃദയം വിങ്ങുകയാണെന്നും ആവശ്യക്കാർക്കും ആരോഗ്യപ്രവർത്തകർക്കും ഭക്ഷണം നൽകുമെന്നും വരുൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
"ഈ പ്രതിസന്ധി ഘട്ടത്തിൽ വീടില്ലാത്തവരുടെ ദുരിതം ഓർത്ത് എന്റെ ഹൃദയം വിങ്ങുകയാണ്. വീടും ജോലിയും ഇല്ലാത്ത ദരിദ്രർക്ക് ഞാൻ ഭക്ഷണം നൽകും. ജീവൻ പണയപ്പെടുത്തി പ്രവർത്തിക്കുന്ന എല്ലാവരോടും എനിക്ക് ആദരവുണ്ട്. ആശുപത്രികളിലെ ഡോക്ടർമാർക്കും മെഡിക്കൽ സ്റ്റാഫുകൾക്കും ഭക്ഷണം നൽകും. താജ് പബ്ലിക് സർവീസ് വെൽഫെയർ ട്രസ്റ്റ് വഴി ഭക്ഷണം വിതരണം ചെയ്യും. ഇത് ഒരു ചെറിയ തുടക്കമാണ്. എന്നാൽ, ഇതുപോലുള്ള ഒരു പ്രതിസന്ധി ഘട്ടത്തിൽ നമ്മൾ ഓരോ ചെറിയ സഹായങ്ങളും കണക്കാക്കേണ്ടതുണ്ട്. എനിക്ക് കഴിയുന്നതെല്ലാം തുടർന്നും ഞാൻ ചെയ്യും"- വരുൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഈ നീണ്ട പോരാട്ടത്തിൽ ഒന്നിച്ചു പോരാടണമെന്നും വരുൺ കുറിച്ചിട്ടുണ്ട്. വരുൺ നേരത്തെ പിഎം കെയേർസ് ഫണ്ടിലേക്കും സഹായധനം പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |