ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുത്തനെ ഇടിഞ്ഞതിന്റെ ഭാഗമായി മാസം തോറും കേന്ദ്രസർക്കാരിന് ലഭിക്കുന്ന 50,000 കോടി രൂപ രണ്ടാം സാമ്പത്തിക പാക്കേജിൽ വിതരണം ചെയ്യണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി ആവശ്യപ്പെട്ടു. ലോക്ഡൗൺ നീട്ടേണ്ട സാഹചര്യമുണ്ടെങ്കിൽ അതിന് മുൻപ് രണ്ടാം പാക്കേജ് പ്രഖ്യാപിക്കണം. ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഡോക്ടർമാർ, നഴ്‌സുമാർ, പോലീസ്, ശുചീകരണ തൊഴിലാളികൾ എന്നിവർക്ക് പ്രത്യേക പാരിതോഷികം പാക്കേജിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |