ചങ്ങനാശേരി : കോൺഗ്രസ് നേതാവ് തുരുത്തി നെടുംപറമ്പിൽ മാത്യു കുളങ്ങര (എൻ.ജെ. മാത്യു-75) നിര്യാതനായി. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ്, അഖിലേന്ത്യാ പ്രവർത്തക സമിതി അംഗം, കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം, അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്, ദേശീയ കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, ആർട്ടിസാൻസ് ആൻഡ് സ്‌കിൽഡ് വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്, അങ്കണവാടി വർക്കേഴ്‌സ് ബോർഡ് അംഗം, ആർട്ടിസാൻസ് ക്ഷേമനിധി ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറിയായും കോട്ടയം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
ആലപ്പുഴ എൻ.സി.ജോൺ ആൻഡ് സൺസ് മുൻ ഉദ്യോഗസ്ഥനാണ്.
ഭാര്യ: തങ്കമ്മ. പൊങ്ങകായലിൽ കുടുംബാംഗം. മക്കൾ: ജോമോൻ കുളങ്ങര (ഐ.എൻ.ടി.യു.സി ചങ്ങനാശേരി നിയോജക മണ്ഡലം പ്രസിഡന്റ്, യുവദീപ്തി ചങ്ങനാശേരി ഫൊറോന മുൻ പ്രസിഡന്റ്), ജോമ എൻ. സിജോ (അക്കൗണ്ടന്റ്, ഫ്‌ളോറ ഫെർട്ടിക്കം കമ്പനി, ചങ്ങനാശേരി), ജോജോ മാത്യു (ജോജോസ് കമ്മ്യൂണിക്കേഷൻസ്, ചങ്ങനാശേരി), ഫാ.ജോബൻ നെടുംപറമ്പിൽ (വികാരി, സെന്റ് പോൾസ് പളളി ഗാസിയാബാദ്, ന്യൂഡൽഹി). മരുമക്കൾ: റോസമ്മ (അദ്ധ്യാപിക, മേരിറാണി പബ്ലിക് സ്‌കൂൾ, ളായിക്കാട്), സിജോ അഗസ്റ്റ്യൻ (റിട്ട. നേവി), സോണാ ആനി ദേവസ്യ. സംസ്‌കാരം ശനിയാഴ്ച രാവിലെ 10 ന് തുരുത്തി മർത്തമറിയം ഫെറാനോപള്ളി സെമിത്തേരിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |