തിരുവനന്തപുരം: നിയന്ത്രണങ്ങളിൽ ഇളവു നൽകിയതോടെ സംസ്ഥാനത്തെ ബാങ്കുകളിൽ ഇടപാടുകൾ കൂടുതൽ സജീവമായി.
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ബിസിനസ്സുകാർക്ക് കൊവിഡ് എമർജൻസി വായ്പകൾ കൊടുത്തുതുടങ്ങി. കാഷ് ക്രെഡിറ്റ് പരിധിയുടെ പത്ത് ശതമാനമാണ് അടിയന്തര വായ്പയായി നൽകുന്നത്. ആദ്യത്തെ ആറ് മാസം തിരിച്ചടയ്ക്കേണ്ട. പിന്നീട് 12 മാസം കൊണ്ട് അടച്ചുതീർത്താൽ മതി. നേരത്തെ ഡോക്യുമെന്റേഷൻ പൂർത്തിയാക്കി മറ്റ് വായ്പകളും കൊടുത്തുതുടങ്ങിയതായി ബാങ്ക് അധികൃതർ പറഞ്ഞു. അതേ സമയം പാസ് ബുക്കിൽ ഇടപാട് വിവരങ്ങൾ പ്രിന്റ് ചെയ്ത് തുടങ്ങിയിട്ടില്ല. പണം വാങ്ങൽ ,നൽകൽ , ആർ.ടി.ജി.എസ്, നെഫ്റ്റ്, സർക്കാർ ഇടപാടുകൾ മാത്രം ഇപ്പോൾ നടത്തിയാൽ മതിയെന്നാണ് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |