ന്യൂഡൽഹി: ഡോക്ടർമാർക്കും ആശുപത്രികൾക്കുമെതിരായ ആക്രമണങ്ങൾ തടയുന്നതിന് കേന്ദ്രസർക്കാർ പ്രത്യേക നിയമം നിർമ്മിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) ആവശ്യപ്പെട്ടു.
ആരോഗ്യപ്രവർത്തകർക്ക് നേരെയുളള ആക്രമണത്തിൽ. പ്രതിഷേധിച്ച് ബുധനാഴ്ച രാത്രി ഒൻപതിന് രാജ്യത്തെ എല്ലാ ഡോക്ടർമാരും ആശുപത്രികളും മെഴുകുതിരി കത്തിച്ച് 'വൈറ്റ് അലർട്ട്' ആചരിക്കും.വ്യാഴാഴ്ച നടക്കുന്ന കരിദിനാചരണത്തിൽഎല്ലാ ഡോക്ടർമാരും ആശുപത്രികളും ആരോഗ്യ പ്രവർത്തകരും പങ്കെടുക്കണമെന്ന് ഐ.എം.എ. ആഹ്വാനം ചെയ്തു. അന്നേദിവസം കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്കെത്തണം. തുടർന്നും പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്രം തയ്യാറായില്ലെങ്കിൽ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുമെന്ന് ഐ.എം.എ. മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |