തിരുവനന്തപുരം: വിദേശത്തുള്ള ഇന്ത്യക്കാരെ വ്യാഴാഴ്ച മുതൽ തിരികെ എത്തിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കി യഥാസമയം പ്രവാസികളെ നാട്ടിലെത്തിക്കുമെന്ന് കേന്ദ്രസർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ് .പ്രവാസികളെ മടക്കികൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് യു.ഡി.എഫും എൽ.ഡി.എഫും കേരളത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ പ്രചാരണങ്ങളെല്ലാം ഇപ്പോൾ ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |