തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് മാറ്റിവച്ച എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ മേയ് 21 മുതൽ 29 വരെ നടത്തും. ഇതുവരെ പൂർത്തിയായ പരീക്ഷകളുടെ മൂല്യനിർണയം മേയ് 13 മുതൽ ആരംഭിക്കാനും തീരുമാനമായി. പ്ലസ് വൺ പരീക്ഷയും ഇതോടൊപ്പം നടക്കും.
കൊവിഡ് സുരക്ഷാക്രമീകരണങ്ങൾ പാലിച്ചായിരിക്കും പരീക്ഷ. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും പുറത്തിറക്കും.
എസ്.എസ്.എൽ.സിക്ക് മൂന്നും, ഹയർസെക്കൻഡറിക്ക് നാലും വി.എച്ച്.എസ്.ഇക്ക് അഞ്ചും പരീക്ഷകളാണ് ശേഷിക്കുന്നത്. പരീക്ഷാ ടൈംടേബിൾ അടക്കമുള്ള ക്രമീകരണങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |