തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഒരു മാസത്തെ ഓണറേറിയം കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഏപ്രിൽ മുതൽ നാലു ഗഡുക്കളായി നീക്കിവയ്ക്കാൻ സർക്കാർ തീരുമാനിച്ചു. ഇവരുടെ ഓണറേറിയം 30 ശതമാനം വീതം ഒരു വർഷത്തേക്ക് കുറവു ചെയ്യാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇതിന്റെ ഉത്തരവും ഇറങ്ങിയിരുന്നു. അത് തിരുത്തിയാണ് ഇപ്പോൾ പുതിയ ഉത്തരവ് തദ്ദേശഭരണ വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്.
നിലവിൽ ഒരു മാസത്തെ ഓണറേറിയം ദുരിതാശ്വാസനിധിയിലേക്ക് നൽകിയ ജനപ്രതിനിധികൾക്ക് പുതിയ ഉത്തരവ് ബാധകമല്ല. ഓണറേറിയം മാറ്റി ലഭിക്കാത്ത ജനപ്രതിനിധികൾക്കും നിലവിൽ സംഭാവനയായി തുക നൽകിയവർക്കും ഇതുസംബന്ധിച്ച സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിന്റെ സെക്രട്ടറി നൽകണമെന്നും ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |