തിരുവനന്തപുരം: നിയുക്ത കോഴിക്കോട് അസിസ്‌റ്റന്റ് കളക്ടർ ശ്രീധന്യ അടക്കം മുസൂറിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി മടങ്ങിയെത്തിയ 8 ഐ.എ.എസ് ട്രെയിനികളെ സർക്കാർ നിരീക്ഷണത്തിലാക്കി. 2019 ബാച്ചിലെ ട്രെയിനികളായ ബൽപ്രീത് സിംഗ് (വയനാട്), വി.ചെൽസാസിനി (പത്തനംതിട്ട), ഡി.ധർമലശ്രീ (പാലക്കാട്), രാഹുൽ കൃഷ്‌ണശർമ (എറണാകുളം), ആർ.ശ്രീലക്ഷ‌്‌മി (കണ്ണൂർ), സുരാജ് ഷാജി (ഇടുക്കി), പി.വിഷ്‌ണുരാജ് (മലപ്പുറം) എന്നിവരെയാണ് ഐ.എം.ജിയിൽ 14 ദിവസത്തെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |