തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് അവശ്യ ഇന്ധന വിപണന ശൃംഖല ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂ ടെ തടസ്സമില്ലാതെ നിലനിർത്താൻ കഴിഞ്ഞതിന്റെ നേട്ടത്തിലാണ് ഇന്ത്യൻ ഒായിൽ കോർപ്പറേഷൻ ( ഐ.ഒ.സി.).
ദേശീയ ലോക്ഡൗൺ ഒരു മാസത്തിലേറെ നീണ്ടപ്പോൾ, കുത്തനെ ഉയർന്ന പാചകവാതക ആവശ്യകത നേരിടാൻ സഹായിച്ചത് ഈ സോഫ്റ്റ്‌വെയറാണ്.
13.11 കോടി എൽ പി ജി ഉപഭോക്താക്കൾക്ക് വീട്ടിലിരുന്നു സൗകര്യമായി റീഫിൽ സിലിണ്ടർ ബുക്ക് ചെയ്യുന്നതിനായി എസ്.എം.എസ്, ഐ.വി.ആർ.എസ്, വാട്ട്സാപ്പ്, ഡിജിറ്റൽ പേയ്‌മെന്റ് വെബ്‌സൈറ്റുകൾ, മൊബൈൽ ആപ്പുകൾ എന്നിവ നടപ്പാക്കി. 25 ലക്ഷം ഉപഭോക്താക്കൾക്ക് അതിന്റെ ഗുണഫലം ലഭിച്ചു.അത്യാഹിത രക്ഷാ ഫോൺ നമ്പറായ 1906 മുഴുവൻ സമയവും പ്രവർത്തനക്ഷമമാക്കുകയും ചെയ്തു.
പി.എം.യു.വൈയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി നിർമ്മിച്ച സോഫ്ട്‌വെയർ, രാജ്യത്തെ 3.47 കോടി വരുന്ന പി.എം.യു.വൈ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഏകദേശം 2724 കോടി രൂപ ആദ്യ എൽ.പി.ജി റീഫിലിന്റെ വിലയായി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കൈമാറി.
കോർപറേഷന്റെ രാജ്യത്തുള്ള 21500ലധികം വരുന്ന ഓട്ടോമേറ്റഡ് ഇന്ധന സ്റ്റേഷനുകളെ നിരീക്ഷിക്കാനും അവിടെ നിന്നുള്ള വിവരങ്ങൾ അപ്പപ്പോൾ കോർപ്പറേഷനിലേക്കും തിരിച്ചും കൈമാറാനും സംയോജിത റീട്ടെയിൽ ഓട്ടോമേഷൻ സിസ്റ്റം സഹായിക്കുന്നു.
2019 ഏപ്രിലിൽ നടപ്പിലാക്കിയ എന്റർപ്രൈസ് കണ്ടന്റ് മാനേജ്‌മെന്റ് സിസ്റ്റം വഴിയാണ് ഇപ്പോൾ പ്രവർത്തനം. ഏകദേശം 17500 ഐ.ഒ. സി ജീവനക്കാർ ഇതിനകം തന്നെ ഈ പോർട്ടൽ പ്രയോജനപ്പെടുത്തി.
ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ കണക്കിലെടുത്ത് 2020 'ഇയർ ഓഫ് ഡിജിറ്റലൈസേഷൻ' ആയി ഐ.ഒ. സി ആചരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |