തിരുവനന്തപുരം : കേരള സർവകലാശാലയുടെ അവസാന സെമസ്റ്റർ ബിരുദ പരീക്ഷകൾ മേയ് 21 മുതൽ ആരംഭിക്കും. സി.ബി.സി.എസ്.എസ് ആറാം സെമസ്റ്റർ പരീക്ഷകൾ മേയ് 21 മുതലും വിദൂര വിദ്യാഭ്യാസം (എസ്.ഡി.ഇ) അഞ്ച്, ആറ് സെമസ്റ്റർ ബിരുദ പരീക്ഷകൾ മേയ് 28 മുതലും പഞ്ചവത്സര എൽ.എൽ.ബി പത്താം സെമസ്റ്റർ പരീക്ഷകൾ ജൂൺ 8 മുതലും അഞ്ചാം സെമസ്റ്റർ പരീക്ഷകൾ ജൂൺ 16 മുതലും ത്രിവത്സര എൽ.എൽ.ബി ആറാം സെമസ്റ്റർ പരീക്ഷകൾ ജൂൺ 9 മുതലും നടക്കും. യാത്രാക്ലേശം കണക്കിലെടുത്ത് സബ്സെന്ററുകളും പരീക്ഷാനടത്തിപ്പിനായി ക്രമീകരിക്കും. സബ്സെന്ററുകൾ തിരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കുമെന്നും സർവകലാശാല അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |