മുംബയ്: അമേരിക്കയിലെ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ജനറൽ അറ്ര്‌ലാന്റിക്, മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ളാറ്റ്‌ഫോംസിൽ 6,598.38 കോടി രൂപ നിക്ഷേപിക്കും. ജിയോയ്ക്ക് 4.91 ലക്ഷം കോടി രൂപ ഓഹരിമൂല്യം കണക്കാക്കി, 1.34 ശതമാനം ഓഹരികളാണ് ഏറ്റെടുക്കുന്നത്.
ഇതോടെ, കഴിഞ്ഞ ഒരുമാസത്തിനിടെ ജിയോ പ്ളാറ്റ്‌ഫോംസിലെത്തിയ വിദേശ നിക്ഷേപം 67,194.75 കോടി രൂപയായി. ഫേസ്ബുക്ക്, അമേരിക്കൻ സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളായ സിൽവർലേക്ക്, വിസ്‌റ്റ ഇക്വിറ്രി പാർട്‌ണേഴ്‌സ് എന്നിവയാണ് ഇക്കാലയളവിൽ നിക്ഷേപം നടത്തിയത്. സാങ്കേതികവിദ്യ, ഉപഭോക്തൃകാര്യം, ഹെൽത്ത്‌കെയർ, ധനകാര്യ സേവന മേഖലകളിൽ ആഗോളതലത്തിൽ മികച്ച പ്രവർത്തന സമ്പത്തുള്ള കമ്പനിയാണ് ജനറൽ അറ്ര്‌ലാന്റിക്.
ഏപ്രിലിൽ ജിയോയുടെ 9.99 ശതമാനം ഓഹരികളാണ് 43,574 കോടി രൂപ നിക്ഷേപിച്ച് ഫേസ്‌ബുക്ക് ഏറ്റെടുത്തത്. മേയ് ആദ്യവാരം സിൽവർലേക്ക് 5,655.75 കോടി രൂപയ്ക്ക് 1.15 ശതമാനം ഓഹരികളും മേയ് എട്ടിന് വിസ്‌റ്ര ഇക്വിറ്റി പാർട്‌ണേഴ്‌സ് 11,367 കോടി രൂപയ്ക്ക് 2.32 ശതമാനം ഓഹരികളും ഏറ്റെടുത്തു.
ഒരുമാസം: ജിയോ നേടി
₹67,194 കോടി
(തുക കോടിയിൽ)
ഏപ്രിൽ 22 : ഫേസ്ബുക്ക് - ₹43,574
മേയ് 4 : സിൽവർലേക്ക് - ₹5,655
മേയ് 8 : വിസ്‌റ്റ ഇക്വിറ്രി - ₹11,367
മേയ് 17 : ജനറൽ അറ്ര്‌ലാന്റിക് : ₹6,598
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |