പത്തനംതിട്ട: ജില്ലയിൽ രണ്ടുപേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. മേയ് 12ന് ഖത്തറിൽ നിന്ന് തിരിച്ചെത്തിയ അടൂർ പളളിക്കൽ സ്വദേശിയായ 39 വയസുകാരനും മേയ് 11ന് ദുബായിൽ നിന്ന് തിരിച്ചെത്തിയ തിരുവല്ല ഇടിഞ്ഞില്ലം സ്വദേശിയായ 65കാരനുമാണ് കൊവിഡ് പൊസിറ്റീവ് കണ്ടെത്തിയത്. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. പളളിക്കൽ സ്വദേശി അടൂരിലും ഇടിഞ്ഞില്ലം സ്വദേശി പത്തനംതിട്ട നഗരത്തിലെ ലോഡ്ജിലുമാണ് ക്വാറന്റൈനിൽ കഴിഞ്ഞിരുന്നത്. നിലവിൽ ജില്ലയിൽ നാലുപേരാണ് രോഗികളായുള്ളത്. ആകെ രോഗികളുടെ എണ്ണം 21ആയി.
ജനറൽ ആശുപത്രി പത്തനംതിട്ടയിൽ ആറുപേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയിൽ രണ്ടുപേരും ജനറൽ ആശുപത്രി അടൂരിൽ മൂന്നു പേരും ഐസൊലേഷനിലുണ്ട്. സ്വകാര്യ ആശുപത്രികളിൽ എട്ടുപേരും ഐസലേഷനിലുണ്ട്. ജില്ലയിൽ ആകെ 19 പേരാണ് വിവിധ ആശുപത്രികളിലായി ഐസൊലേഷനിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |