വാഷിംഗ്ടൺ: കൊവിഡ് വിഷയത്തിൽ അമേരിക്കൻ ഭരണകൂടത്തെ വിമർശിച്ച മുൻ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് മറുപടിയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.' ഒബാമ പ്രാപ്തിയില്ലാത്ത ഒരു പ്രസിഡന്റായിരുന്നു. തികച്ചും ഒന്നിനും കൊള്ളാത്ത പ്രസിഡന്റ്, എനിക്ക് അത്രയേ പറയാൻ കഴിയൂ - ട്രംപ് പറഞ്ഞു. കൊവിഡ് വിഷയത്തിൽ രണ്ട് തവണ ട്രംപിനെ പരോക്ഷമായി വിമർശിച്ച് ഒബാമ രംഗത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |