മിഷിഗൺ: മഹാമാരിയെ ചെറുക്കാൻ സാമൂഹികഅകലം പാലിച്ചുള്ള ഒരു ജീവിതക്രമം ശീലിക്കുകയാണ് ലോകജനത. അതിനിടെയാണ് കളിത്തോക്ക് ഉപയോഗിച്ച് വിശ്വാസികൾക്കിടയിൽ പുണ്യതീർത്ഥം തളിച്ച് സാമൂഹിക അകലം പാലിക്കാൻ മാതൃക കാട്ടിയ ഒരു ക്രിസ്ത്യൻ പുരോഹിതന്റെ ചിത്രം സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഫാദർ ടിം പെൽകാണ് ഈ പുരോഹിതൻ.
മിഷിഗണിലെ ഒരു ദേവാലയത്തിൽ ഇക്കഴിഞ്ഞ ഏപ്രിലിലാണ് സംഭവം നടക്കുന്നത്. ഇതിന്റെ ചിത്രം അന്ന് ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നെങ്കിലും വേണ്ടപോലെ ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ ചിത്രം രണ്ടുദിവസം മുമ്പ് ട്വിറ്ററിൽ റീപോസ്റ്റ് ചെയ്തതോടെ വൈറലായി. രണ്ട് ദിവസത്തിനകം ചിത്രത്തിന് 5.6 ലക്ഷം ലൈക്ക് ലഭിച്ചപ്പോൾ ലക്ഷം ആളുകൾ റീട്വീറ്റ് ചെയ്തു. ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ ട്വിറ്റർ ഉപയോക്താക്കൾ അത് മീമാക്കി മാറ്റുകയും ചെയ്തു.
ഡോക്ടർമാരോട് കൂടിയാലോചിച്ച ശേഷം കഴിഞ്ഞ ഈസ്റ്റർ സമയത്താണ് ഈ ഉപായം പ്രാവർത്തികമാക്കാൻ തുടങ്ങിയതെന്ന് 70കാരനായ ഫാദർ പെൽക് പ്രാദേശിക മാദ്ധ്യമത്തോട് പറഞ്ഞു. ‘പാരിഷിലെ കുട്ടികൾക്ക് വേണ്ട കാര്യങ്ങൾ ചെയ്യാനായിരുന്നു ആദ്യം കരുതിയത്. മുമ്പെങ്ങുമില്ലാത്ത ഒരു ഇസ്റ്ററായിരുന്നല്ലോ ഈ വർഷം. സാമൂഹിക അകലം പാലിച്ചുകൊണ്ട് എന്ത് ചെയ്യാമെന്ന ചിന്തയിൽ നിന്നാണ് ഈ ബുദ്ധി തോന്നിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |