ന്യൂഡൽഹി: ലോക്ക്ഡൗണും കൊവിഡും സൃഷ്‌ടിച്ച പ്രതിസന്ധിമൂലം ഇന്ത്യയുടെ ജി.ഡി.പി വളർച്ച നടപ്പുവർഷം ഏപ്രിൽ-ജൂണിൽ നെഗറ്റീവ് 45 ശതമാനമാകുമെന്ന് അമേരിക്കൻ നിക്ഷേപകസ്ഥാപനമായ ഗോൾഡ്മാൻ സാച്‌സിന്റെ പുതിയ വിലയിരുത്തൽ. നെഗറ്രീവ് 20 ശതമാനം വളർച്ചയാണ് സ്ഥാപനം നേരത്തേ പ്രവചിച്ചിരുന്നത്. 2019-20ലെ ഏപ്രിൽ-ജൂണിൽ ഇന്ത്യ 5.6 ശതമാനം വളർന്നിരുന്നു.
നടപ്പു വർഷത്തെ ആകെ വളർച്ചാ പ്രതീക്ഷ നെഗറ്രീവ് 0.4 ശതമാനത്തിൽ നിന്ന് നെഗറ്രീവ് അഞ്ചു ശതമാനത്തിലേക്കും കുറച്ചു. അതേസമയം, ജൂലായ്-സെപ്‌തംബറിലെ വളർച്ചാ പ്രതീക്ഷ 10 ശതമാനത്തിൽ നിന്ന് 20 ശതമാനത്തിലേക്ക് ഉയർത്തി. ഒക്‌ടോബർ-ഡിസംബറിൽ 14 ശതമാനവും ജനുവരി-മാർച്ചിൽ 6.5 ശതമാനവുമാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |