പാറശാല: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് സ്‌കൂട്ടറിൽ വിദേശമദ്യം കടത്തിയ രണ്ട് യുവാക്കൾ പാറശാല പൊലീസിന്റെ പിടിയിലായി. ഇഞ്ചിവിള അരുവാങ്കോട് പാറവിള പുത്തൻവീട്ടിൽ റജിൻ (30), വന്യക്കോട് കോട്ടവിള വീട്ടിൽ താമസിക്കുന്ന തമിഴ്‌നാട് തിരുവള്ളൂർ മാധവറാം വള്ളുവൻ കുടിയിരുപ്പ് വീട്ടിൽ ബെൽവിൻ (30) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് ഇഞ്ചിവിള ചെക്പോസ്റ്റുവഴി അമിതവേഗത്തിൽ സ്‌കൂട്ടർ ഓടിച്ചുവന്നതുകണ്ട് പൊലീസ് വാഹനം തടഞ്ഞ് പരിശോധിച്ചപ്പോഴാണ് സീറ്റിനടിയിൽ ഒളിപ്പിച്ച 180 മില്ലി ലിറ്റർ വീതമുള്ള 13 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം ശ്രദ്ധയിൽപെട്ടത്. കേരളത്തിൽ വിദേശ മദ്യവില്പന ശാലകൾ അടഞ്ഞ് കിടക്കവേ, മദ്യക്കടത്ത് കൂടിയതിനിടെയാണ് പ്രതികൾ പിടിയിലായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പാറശാല സബ് ഇൻസ്‌പെക്ടർ ശ്രീലാൽ ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ രാധാകൃഷ്ണൻ, ഗ്രേഡ് എ.എസ്.ഐ ഗിരീഷ്, സി.പി.ഒ ഗിരീഷ് എന്നിവർ ചേർന്നാണ് അറസ്റ്റുചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |