തിരുവനന്തപുരം: പോക്‌സോ കേസന്വേഷണത്തിൽ വീഴ്ചവരുത്തുന്നത് തടയാൻ എസ്.പിമാർക്കും ഡിവൈ.എസ്.പിമാർക്കും പൊലീസ് മേധാവി നടത്താൻ നിശ്ചയിച്ചിരുന്ന എഴുത്തുപരീക്ഷ മാറ്റിവച്ചു. ഇന്നലെ വൈകിട്ടാണ് ഡി.ജി.പി പോക്‌സോ പരീക്ഷയ്ക്ക് ഉത്തരവിട്ടത്. കൊവിഡ് കാലത്തെ പരീക്ഷയ്ക്കെതിരെ കടുത്ത അമർഷം ഉയർന്നിരുന്നു.
പോക്‌സോ പരീക്ഷയിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്ക് 15 ദിവസത്തെ നിർബന്ധ പരിശീലനമായിരുന്നു നിർദ്ദേശം.സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയാൻ നിരവധി ഉത്തരവുകൾ പൊലീസ് ആസ്ഥാനത്തു നിന്നു ജില്ലാ പൊലീസ് മേധാവിമാർക്കും പോക്‌സോ കേസന്വേഷണത്തിന് ചുമതലയുള്ള ഡിവൈ.എസ്.പിമാർക്കും അയച്ചിരുന്നു. എന്നിട്ടും അന്വേഷണത്തിൽ വീഴ്ച വന്നതിനെത്തുടർന്നാണ് പരീക്ഷ നടത്താൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |