കണ്ണൂർ: ലോക്ക് ഡൗൺ കഴിഞ്ഞാലും ലോക്ക് തുടരുമോയെന്ന ആശങ്കയാണ് കൈത്തറി തൊഴിലാളികൾക്ക് ആ റുമാസമായി കിട്ടാത്ത കൂലി ദുരിതങ്ങൾ എന്നു തീരുമെന്ന് ഇനിയും ഉറപ്പിക്കാൻ കഴിയാത്ത സ്ഥിതിയിലാണിവർ. കൈത്തറിയെ രക്ഷിക്കാൻ തുടങ്ങിയ സ്‌കൂൾ യൂണിഫോം പദ്ധതിക്കായി ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കൂലിയും റിബേറ്റ് നൽകിയ വകയിൽ സംഘങ്ങൾക്ക് കുടിശിക വിതരണം ചെയ്തു തുടങ്ങിയപ്പോഴായാണ് കൊവിഡ് പറന്നെത്തിയത്.
സർക്കാർ നടപ്പാക്കിയ കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതിയിലൂടെ തൊഴിൽകൂടിയെങ്കിലും കൂലി മുടങ്ങുന്നതാണ് ഇവരുടെ പ്രധാന പരാതി.. തൊഴിലാളികൾ. തൊഴിലാളികളുടെ കൂലിയിൽ 60 ശതമാനം തുക സർക്കാർ നേരിട്ട് തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് നൽകുകയാണ് ചെയ്യുന്നത്. കൈത്തറി മേഖലയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ 2017ൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതി. ആദ്യവർഷം തൊഴിലാളികൾക്ക് മാസം ശരാശരി 4000 രൂപ വേതനം കൃത്യമായി നൽകി. എന്നാൽ പതുക്കെ പതുക്കെ വേതനം മുടങ്ങിയെന്ന് കൈത്തറി തൊഴിലാളികൾ പറയുന്നു. കൊവിഡ് കാലത്ത് ചെറിയ തുക സർക്കാർ തൊഴിലാളികൾക്ക് ആശ്വാസമായി നൽകിയിരുന്നു.
പെരുവഴിയിൽ നാലായിരം തൊഴിലാളികൾ
കണ്ണൂരിൽ മാത്രം നാലായിരത്തോളം തൊഴിലാളികളാണ് കൈത്തറി സഹകരണ സംഘങ്ങളിലുള്ളത്. കൂടുതലും സ്ത്രീകൾ. 2018ൽ കൈത്തറി തൊഴിലാളികൾക്ക് ദിവസം 500 രൂപ മിനിമം വേതനം സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ അതും പാഴ്‌വാക്കായി. അതേസമയം, ട്രഷറിയിൽ പണമില്ലാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് വ്യവസായ വകുപ്പിന്റെ വിശദീകരണം. കൈത്തറി സംഘങ്ങൾക്ക് കഴിഞ്ഞ മൂന്ന് വർഷത്തെ റിബേറ്റും കുടിശ്ശികയാണ്. ഒമ്പത് വർഷത്തിന് ശേഷം 2018 ആഗസ്റ്റിൽ പ്രഖ്യാപിച്ച മിനിമം കൂലിയും ഇതുവരെ ലഭിച്ചിട്ടില്ല. ഒരു വർഷം കഴിഞ്ഞിട്ടും മിനിമം കൂലി നൽകാൻ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. സഹകരണസംഘങ്ങൾക്കും ജില്ലാ ഹാൻഡ്‌ലൂം സൊസൈറ്റി അസോയിയേഷനും ആവശ്യം ഉന്നയിച്ച് നോട്ടീസ് നൽകിയെങ്കിലും പതിനൊന്ന് മാസമായിട്ടും നടപടിയുണ്ടായിട്ടില്ല. മുമ്പ് ഉത്പാദനത്തിന്റെ 70 ശതമാനം തുണിത്തരങ്ങൾ വരെ കയറ്റുമതി ചെയ്യപ്പെട്ടിരുന്നുവെങ്കിൽ ഇപ്പോൾ പകുതിയും നിലച്ചിരിക്കുകയാണ്.
ബൈറ്റ്
കൊവിഡ് കാലത്ത് കടുത്ത ദുരിതത്തിലായ കൈത്തറി തൊഴിലാളികളെ രക്ഷിക്കാൻ സർക്കാർ പാക്കേജ് തയ്യാറാക്കണം.. തൊഴിലാളികളെ അവഗണിച്ചാൽ ശക്തമായ പ്രക്ഷോഭം നടത്തും- കെ. സുരേന്ദ്രൻ ഐ. എൻ. ടി..യു.സി ദേശീയ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |