തുറവൂർ : തുറവൂർ മഹാക്ഷേത്രത്തിലെ ദീപാവലി ഉത്സവത്തിനിടയിൽ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച അഞ്ച് പേരെ യപാലീസ് അറസ്റ്റ് ചെയ്തു. തുറവൂർ പഞ്ചായത്ത് 9ാം വാർഡിൽ വളമംഗലം തവാത്ത് വീട്ടിൽ രാമചന്ദ്രൻ (26 ), 12ാം വാർഡ് വളമംഗലം തൊണ്ടുവേലിൽ വീട്ടിൽ രഞ്ജിത്ത് (28),തൈക്കാട്ടുശേരി പഞ്ചായത്ത് 10ാം വാർഡിൽ മണപ്പുറം കിഴക്കേതോപ്പിൽ അഖിൽ (28),മണപ്പുറം കൊച്ചുവെളിയിൽ രാഹുൽ സാബു (26),മണപ്പുറം പോളക്കാട്ട് വീട്ടിൽ ശ്യാം (32) എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ച രാത്രി 9.30നാണ് ഉത്സവ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന പുളിങ്കുന്ന് സ്റ്റേഷനിൽലെ ഹസീർഷ,ചേർത്തല സ്റ്റേഷനിലെ സനിൽ എന്നിവരെ പ്രതികൾ ആക്രമിച്ചത്.
സംഭവ സ്ഥലത്ത് നിന്നും 4 പേരെയും,പ്രധാന പ്രതിയായ രഞ്ജിത്തിനെ പിന്തുടർന്നും പിടികൂടുകയായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |