തിരുവനന്തപുരം : നിയന്ത്രണം തെറ്റി മറിഞ്ഞ സൈക്കിളിന്റെ ബ്രേക്കുകമ്പി കഴുത്തിൽ തുളച്ചുകയറി ഗൃഹനാഥൻ മരിച്ചു. കഴക്കൂട്ടം കുളത്തൂർ സുരേഷ് ട്രാവൽസിലെ ട്യൂറിസ്റ്റ് ബസ് ഡ്രെെവർ, കുളത്തൂർ മൂന്നാറ്റുമുക്ക് മേലതിയിൽ വീട്ടിൽ വിമൽകുമാർ (55) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7.30 ന് കുളത്തൂർ ജംഗ്‌ഷനിലെ ഉദയ സൊസെെറ്റിക്ക് മുന്നിലായിരുന്നു സംഭവം. സമീപത്തെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി സൈക്കിളിൽ വീട്ടിലേക്ക് വരുന്നതിനിടെയാണ് നിയന്ത്രണം തെറ്റി റോഡിലേക്ക് മറിഞ്ഞത്. ആഴത്തിൽ മുറിവേറ്റ വിമലിനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി 11 മണിയോടെ മരിച്ചു. ഭാര്യ: ശ്രീലത. മക്കൾ: വിജി .വി.എസ്, വിദ്യ .വി.എസ്. മരുമകൻ : വിനോദ്. സഞ്ചയനം: ശനിയാഴ്ച രാവിലെ 8.30 ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |