തിരുവനന്തപുരം: മൂന്നു മുതൽ ആറ് വയസ് വരെയുള്ള കുട്ടികളുടെ പോഷണക്കുറവ് പരിഹരിക്കാൻ സംസ്ഥാന വനിതാ ശിശുവികസന വകുപ്പും കേരള കാർഷിക സർവകലാശാല വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളേജിലെ കമ്മ്യൂണിറ്റി സയൻസ് വിഭാഗവും സംയുക്തമായി തയ്യാറാക്കിയ 'തേനമൃത്' ന്യൂട്രി ബാറുകളുടെ വിതരണോദ്ഘാടനം മന്ത്രിമാരായ കെ.കെ.ശൈലജയും വി.എസ്.സുനിൽ കുമാറും ചേർന്ന് നിർവഹിച്ചു.
നിലക്കടല, എള്ള്, റാഗി, സോയ ബീൻ, മറ്റു ധാന്യങ്ങൾ, ശർക്കര തുടങ്ങി 12 ഓളം ചേരുവകൾ ഉപയോഗിച്ചാണ് ന്യൂട്രിബാർ തയ്യാറാക്കിയിരിക്കുന്നത്.
സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി.അനുപമ, ഡോ. ജേക്കബ് ജോൺ എന്നിവർ പങ്കെടുത്തു. ചീഫ് വിപ്പ് കെ. രാജൻ, വൈസ് ചാൻസലർ ആർ. ചന്ദ്രബാബു, ഡയറക്ടർ ഒഫ് റിസർച്ച് ഡോ. പി.ഇന്ദിരാദേവി, ഡോ.സി.നാരായണൻ കുട്ടി, ഐ.സി.ഡി.എസ്. ജില്ലാ പ്രോഗ്രാം ഓഫീസർ ചിത്രലേഖ എന്നിവർ വീഡിയോ കോൺഫറൻസിലൂടെ പങ്കുചേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |