നിരീക്ഷണത്തിലുള്ളത് 5,708 പേർ
പ്രവാസികൾ 566 പേർ
ആശുപത്രിയിൽ 31 പേർ
കോഴിക്കോട്: വീണ്ടും ആശ്വാസദിനം വന്നെത്തി. ഇന്നലെ ജില്ലയിൽ പുതുതായി കൊവിഡ് പോസിറ്റീവ് കേസൊന്നുമില്ല. നിലവിൽ 11 കോഴിക്കോട്ടുകാരും മലപ്പുറം, കാസർകോട് സ്വദേശികളായി രണ്ടു പേരുമാണ് രോഗബാധിതരായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
പുതുതായി 406 പേർ കൂടി പട്ടികയിൽ ഉൾപ്പെട്ടതോടെ കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 5708 ലേക്ക് ഉയർന്നു. ഇവരിൽ 566 പേർ പ്രവാസികളാണ്. ഇന്നലെ പ്രവേശിപ്പിക്കപ്പെട്ട 13 പേർ ഉൾപ്പെടെ 31 പേരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. 15 പേർ ആശുപത്രി വിട്ടു.
നിലവിൽ നിരീക്ഷണത്തിലുള്ളവരിൽ 222 പേർ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയർ സെന്ററുകളിലാണ്. 330 പേർ വീടുകളിലും. ഇവരിൽ 74 പേർ ഗർഭിണികളാണ്.
ഇന്നലെ 62 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2958 സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 2934 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 2891 എണ്ണം നെഗറ്റീവാണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 24 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
ചികിത്സയിലുള്ള
രോഗബാധിതർ
13 പേർ
''പുതുതായി നിരീക്ഷണത്തിലായ 406 പേരിൽ 78 പേർ പ്രവാസികളാണ്. ഇതുവരെ ജില്ലയിൽ 24,159 പേരാണ് നിരീക്ഷണം പൂർത്തിയാക്കിയത്.
ഡോ.വി.ജയശ്രീ,
ജില്ലാ മെഡിക്കൽ ഓഫീസർ
ദോഹയിൽ നിന്ന്
വന്നത് 73 പേർ
ദോഹയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ 183 പേരിൽ കോഴിക്കോട്ടുകാർ 73 പേർ.
രോഗലക്ഷണങ്ങൾ കാണപ്പെട്ട കണ്ണൂർ സ്വദേശിയെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട്ടുകാരായ രണ്ടു പേരെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ഗർഭിണിയായ മലപ്പുറം സ്വദേശിനിയെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നിരീക്ഷണത്തിൽ കഴിയാൻ വീടുകളിലേക്ക് വിട്ടത് 59 പേരെയാണ്. 12 പേർക്ക് കുന്ദമംഗലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാത്തമാറ്റിക്‌സ് ഹോസ്റ്റലിൽ സൗകര്യമൊരുക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |